| ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥാപന ഘടന |
പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. ഭരണസമിതി യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക തുടങ്ങിയ ചുമതലകൾ | വൈസ് പ്രസിഡന്റ്
പ്രസിഡന്റിന്റെ അഭാവത്തിൽ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കുക, മറ്റ് ഔദ്യോഗിക ചുമതലകൾ ചെയ്യുക | സ്ഥിരം സമിതികൾ
വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രത്യേക സ്ഥിരം സമിതികൾ പ്രവർത്തിക്കുന്നു |
വികസന സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക. | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകൾ, ബഡ്ജറ്റ് തയ്യറാക്കൽ തുടങ്ങിയ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നു. | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. |
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
പൊതുക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു. സാമൂഹിക സുരക്ഷയിലും ക്ഷേമപ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. | മറ്റു ഉപസമിതികൾ
പ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സമിതികൾ. വിവിധ പഞ്ചായത്ത് പദ്ധതികളെ പിന്തുണയ്ക്കുന്നു. |
| ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി |
സെക്രട്ടറി/ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്
പഞ്ചായത്തിന്റെ മുഖ്യ ഭരണനിർവ്വഹണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടിക്രമങ്ങൾ, ഭരണപരമായ കാര്യങ്ങൾ നടപ്പിലാക്കൽ എന്നിവ ഏകോപിപ്പിക്കുന്നു. | അസിസ്റ്റന്റ് സെക്രട്ടറി/ജോയിന്റ് Bബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്
സെക്രട്ടറിയെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കുക, വിവിധ സെക്ഷനുകളുടെ മേൽനോട്ടം വഹിക്കുക. | ഹെഡ് ക്ലാര്ക്ക്
ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഫയൽ നടപടിക്രമങ്ങളും ഓഫീസ് വിഭാഗങ്ങളും ഏകോപിപ്പിക്കുന്നു. |
എക്സ്റ്റന്ഷന് ഓഫീസര് (പ്ലാനിംഗ് & മോണിറ്ററിംഗ്)
പഞ്ചായത്ത് യോഗങ്ങളുടെ ഏകോപനം | സിനിയര് എക്സ്റ്റന്ഷന് ഓഫീസര്
Sപഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .ഫയല് നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്ത്തനങ്ങളും ഏകോപിപ്പിക്കുന്നു.ജീവനക്കാരുടെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടവും നിയന്ത്രണവും നല്കുന്നു. | ഹെഡ് അക്കൗണ്ടന്റ്
പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്.വരുമാന-ചെലവ് കണക്കുകള് തയ്യാറാക്കി പരിപാലിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകള് എന്നിവ ക്രമീകരിക്കുന്നു. |
സിനിയര് ക്ലാര്ക്ക്
ഓഫീസ് രേഖകളും ഭരണ നടപടികളും മേല്നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര് ക്ലര്ക്ക്.വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു. | ക്ലര്ക്ക്
Sപഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്ക്ക്.നികുതി പിരിവ്, അപേക്ഷകള്, ഓഫീസ് രജിസ്റ്ററുകള് എന്നിവ നിയന്ത്രിക്കുന്നു. വാര്ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്ത്തനങ്ങളും നിര്വഹിക്കുന്നു | ഓഫീസ് അറ്റന്ഡന്റ്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്ത്തനങ്ങള്ക്ക് സഹായം നല്കുന്നു രേഖകള് കൈമാറല്, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്ത്തനങ്ങള് നിര്വഹിക്കുന്നു. ഓഫീസിന്റെ പൊതുവായ സഹായ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കുന്നു. |
| പ്രധാന ഘടകങ്ങളുടെ ചുരുങ്ങിയ വിവരണം |
1. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അടങ്ങുന്ന ഭരണസമിതിയാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസന, ഭരണപരമായ കാര്യങ്ങൾ ഇത് നിയന്ത്രിക്കുന്നു. 2. പ്രസിഡന്റ് & വൈസ് പ്രസിഡന്റ് പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനിർവ്വഹണത്തിലും ഭരണകാര്യങ്ങളിലും അവർ നേതൃത്വം നൽകുന്നു. 3. സ്റ്റാന്റിംഗ് കമ്മിറ്റി പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനിർവ്വഹണത്തിലും ഭരണകാര്യങ്ങളിലും അവർ നേതൃത്വം നൽകുന്നു. 4. പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തിന്റെ മുഖ്യ ഭരണനിർവ്വഹണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടിക്രമങ്ങൾ, ഭരണപരമായ കാര്യങ്ങൾ നടപ്പിലാക്കൽ എന്നിവ ഏകോപിപ്പിക്കുന്നു. |